ചിറ്റൂർ: പിറന്നാൾദിനത്തിൽ കുഴഞ്ഞുവീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം. പുൽപള്ളി ചിറവട്ടം സ്വദേശി രാജന്റെ മകൾ ശ്രേയയാണ് (17) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഉറക്കം ഉണർന്നുവന്ന പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വീട്ടുകാർ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കി തുടർപഠനത്തിന് തയാറെടുക്കുകയായിരുന്നു.
ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ബിന്ദു.