കക്കാട്: പുഴാതി മേഖലയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശാദുലിപ്പള്ളി റശീദ മഹലിൽ കെ.എം. മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. ശാദുലിപ്പള്ളി എം.എം.എസ് സഭ പ്രസിഡന്റ്, കക്കാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, കക്കാട് മഹല്ല് പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ സി.എച്ച്. റശീദ. മക്കൾ: ശമീം, റിസ്വാന, ശഹനാസ്. മരുമക്കൾ: ആശിഖ്, മുസ്ലിഹ്, നാസില. സഹോദരൻ: ഹാരിസ്.