വാടാനപ്പള്ളി: പരിശീലനത്തിനിടെ തലകറങ്ങിയ കരാട്ടെ അധ്യാപകൻ മരിച്ചു. വാടാനപ്പള്ളി ഗോൾഡൻ വളവിൽ താമസിക്കുന്ന കണ്ടൻചക്കി വീട്ടിൽ വിജയന്റെ മകൻ ജിതേഷാണ് (ജിതു-43) മരിച്ചത്. ഞായറാഴ്ച വൈകീട്ട് കുട്ടികൾക്ക് കരാട്ടെ പരിശീലിപ്പിക്കുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാടാനപ്പള്ളി ഗവ. ഫിഷറീസ് യു. പി സ്കൂളിന്റെ പി.ടി.എ പ്രസിഡന്റായ ജിതേഷ് ഗോജുറിയു കരാട്ടെ ഇൻസ്ട്രക്ടർ കൂടിയാണ്. ഭാര്യ: ഹരിത. മാതാവ്: ഊർമിള. മക്കൾ: അമൃതാഞ്ജലി, റിയോജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.