ബേപ്പൂർ: മാത്തോട്ടം പണിക്കമടം പറമ്പിൽ അരീക്കാടൻ അബൂബക്കർ (ചെമ്പ്-85) വിജിത്ത് സ്റ്റോപ്പിന് പടിഞ്ഞാറ് വശം ‘സമീറ’ മൻസിലിൽ നിര്യാതനായി. പരമ്പരാഗത രീതിയിൽ വലിയ ചെമ്പ് പാത്രങ്ങൾ നിർമിച്ച് വിപണനം നടത്തിയിരുന്നു. നാഷനൽ ലീഗ് ആദ്യകാല പ്രവർത്തകനായിരുന്നു. അരക്കിണർ ചാക്കിരിക്കാട് ബസാർ അൽ മദീന വൈസ് പ്രസിഡന്റും അഹ്ദലിയ മദ്റസ പ്രസിഡന്റുമായി പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ആമിന. മക്കൾ: ഖാലിദ്, അഷ്റഫ്, കോയ, മുനീർ, മുജീബ്, സമീറ, പരേതയായ റഷീദ. മരുമക്കൾ: റുക്കിയ, സാബിറ, കദീജ, ഫൗസിയ, അനീന, ഉസ്മാൻ കോയ.