പട്ടാമ്പി: കൊപ്പം പുത്തൻകുളം അവുതിയിൽ ഉമ്മർ (മാനു-65) നിര്യാതനായി. കൊപ്പം കേന്ദ്ര മഹല്ല് കമ്മിറ്റി അംഗവും പുത്തൻകുളം മഹല്ല് പ്രസിഡന്റുമാണ്.
സി.പി.എം ബ്രാഞ്ച് അംഗം, കൊപ്പം ലോക്കൽ കമ്മിറ്റി അംഗം, പട്ടാമ്പി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ പോക്കർ ഹാജി. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ഷൗക്കത്തലി, ഫസീല, ഷാമില. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ജസീൽ, ഷാനിബ.