ഷൊർണൂർ: സിനിമ നടനും നാടക നടനുമായിരുന്ന കോഴിക്കോട് ചേമഞ്ചേരിയിൽ പരേതനായ ഭരത് ബാലൻ കെ. നായരുടെ ഭാര്യ വാടാനാംകുറിശ്ശി രാമൻകണ്ടത്ത് ശാരദ അമ്മ (83) നിര്യാതയായി.
വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ കാലോടെയാണ് മരണം.
മക്കൾ: ആർ.ബി. അനിൽകുമാർ (എസ്.ടി.വി ചാനൽ എം.ഡി), സ്വർണലത, സുജാത, പരേതരായ മേഘനാഥൻ (സിനിമ, സീരിയൽ നടൻ), ആർ. അജയകുമാർ (ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു). മരുമക്കൾ: ആശാറാണി, വിശ്വനാഥൻ, വിജയൻ, സുസ്മിത, നിഷ.