എരുമപ്പെട്ടി: തിച്ചൂർ പറമ്പിൽ പീടികയിൽ വീട്ടിൽ ഹംസ (69) നിര്യാതനായി. ദീർഘകാലം പള്ളിപ്പാടം മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്നു.
കോൺഗ്രസിന്റെ തിച്ചൂർ മേഖലയിലെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അഷറഫ്, ഷാജിത, ബുഷറ. മരുമക്കൾ: നഫീസ, ഇബ്രാഹീം, ഷെക്കീർ.