ചാലക്കുടി: വീട്ടമ്മ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ. പരിയാരം കൊല്ലാറ ജങ്ഷന് സമീപം അരയിടത്ത് ഷൈജുവിന്റെ ഭാര്യ സിമി (45) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന സിമിയുടെ അമ്മയും മകളും പള്ളിയിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ വീടിന്റെ ഒന്നാംനിലയിലെ മുറിയിൽ പൊള്ളലേറ്റ നിലയിൽ കാണുകയായിരുന്നു. ഇസ്രായേലിൽ ജോലിചെയ്യുന്ന ഇവർ ഒരാഴ്ച മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവർക്ക് കടബാധ്യതകളുള്ളതായി പറയുന്നു. വിദേശത്തായിരുന്ന ഭർത്താവ് ഷൈജുവും നാട്ടിലുണ്ട്.
നേരത്തേ ചാലക്കുടിയിലെ സ്വകാര്യ കോളജിലെ അധ്യാപികയായിരുന്നു.