പട്ടാമ്പി: മധ്യവയസ്കൻ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ. കൂറ്റനാട് കൊടലിൽ വീട്ടിൽ വേണുഗോപാൽ (58) ആണ് റെയിൽവേ കമാനത്തിനടുത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് വാടക വാങ്ങാൻ ലോഡ്ജ് ജീവനക്കാരനെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.