പേരാമ്പ്ര: നൊച്ചാട് മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റും ജീവ കാരുണ്യ പ്രവർത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വാളൂരിലെ എരോത്ത് കൊടക്കൽ ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സമിത, ഷംജിത്ത്, ഷംന. മരുമക്കൾ: നൗഫൽ (ബഹ്റൈൻ), ഷഫീക്ക് (സൗദി), നൂറ. സഹോദരങ്ങൾ: ബിയാത്തു, പരേതരായ അമ്മോട്ടി, അബൂബക്കർ, അസ്സെയിനാർ, ഉമ്മർ, കുഞ്ഞിമൊയ്തി, മറിയം, കുഞ്ഞബ്ദുള്ള.