വടകര: ഒഞ്ചിയം കഴകപ്പുരയിൽ കെ.പി. രാഘവൻ മാസ്റ്റർ (76) നിര്യാതനായി. ഊരാളുങ്കൽ വി.വി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും ഒഞ്ചിയം പി.പി. ഗോപാലൻ ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറി, ഒഞ്ചിയം പീപ്പിൾസ് ആർട്സ് ക്ലബ് (ഒ.പി.എ.സി) സെക്രട്ടറി, സി.പി.എം ഒഞ്ചിയം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.ടി.എ ചോമ്പാല സബ് ജില്ല എക്സി. കമ്മിറ്റി അംഗം, ഒഞ്ചിയം കതിർ കാർഷിക ക്ലബ് സ്ഥാപക എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ആദ്യകാല നാടകനടനും കലാ സംഘാടകനുമായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: പ്രവീൺ കുമാർ (മെറ്റൽ ഡിസ്ട്രിബ്യൂഷൻ, ചെട്ടികുളം ബസാർ, എലത്തൂർ), അനൂപ് കുമാർ (ഹെഡ്മാസ്റ്റർ, ഒഞ്ചിയം എൽ.പി സ്കൂൾ). മരുമക്കൾ: രമ്യ (സംഗീതാധ്യാപിക, റൈറ്റ് ചോയ്സ് സ്കൂൾ, മുക്കാളി), രേഷ്മ. (അധ്യാപിക, നടക്കുതാഴ ജെ.ബി സ്കൂൾ, വടകര). സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. ഏഷ്യൻ കേബിൾ കമ്പനി, മുംബൈ), ലീല.