വടക്കഞ്ചേരി: അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി പനംകുറ്റി ലവണപ്പാടം സ്വദേശി ഉല്ലാസാണ് (31) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. സമീപത്തെ സുഹൃത്തിന്റെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്കെത്തിയതായിരുന്നു ഉല്ലാസ്. ജോലി കഴിഞ്ഞ് അടുത്തുള്ള കവുങ്ങിൽനിന്ന് ഇരുമ്പു തോട്ടി ഉപയോഗിച്ച് അടക്ക പറിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാബു, ബിന്ദു ദമ്പതികളുടെ മകനാണ് ഉല്ലാസ്. സരിത, സവിത എന്നിവർ സഹോദരങ്ങളാണ്.