ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ പരേതനായ നമ്പ്യാംപുറത്ത് കോഴിപ്പുറത്ത് ഗോപാലന്റെ മകൻ തേവർവീട്ടിൽ ഷിബീഷ് (41) നിര്യാതനായി. വൈ.എം.സി.എ ഭാഗത്ത് കയറ്റിറക്ക് തൊഴിലാളിയാണ്. ഭാര്യ: രേഷ്മ. മകൾ: ഇതൾ. മാതാവ്: യശോദ. സഹോദരങ്ങൾ: ഷിജിന (ഓവർസിയർ പി.ഡബ്ല്യു.ഡി മെഡിക്കൽ കോളജ്), ഷിനി, പരേതനായ ഷൈജീഷ്. സഞ്ചയനം തിങ്കളാഴ്ച.