കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തകൻ പൂക്കാട്-കൊളക്കാട് റോഡിൽ ഫിർദൗസ് വീട്ടിൽ അയനിപ്പിലാക്കൂൽ മുഹമ്മദലി ഹാജി (80) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പൂക്കാട് മൊഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: മരക്കാട്ട് നഫീസ (വേളൂർ). മക്കൾ: ഷുക്കൂർ (എസ്.കെ ഇന്റീരിയേഴ്സ്, കൊളക്കാട്), മുഹ്സിൻ (ബിസിനസ്, ദുബൈ), ഫാത്തിമ.
മരുമക്കൾ: ബഷീർ പനായി (ബിസിനസ്, ഖത്തർ), ഷഹനാസ് ചേളന്നൂർ, ശബ്ന മാനിപുരം. സഹോദരങ്ങൾ: സൈനബ അയനിപ്പിലാക്കൂൽ, പരേതരായ മറിയുമ്മ തിരുവങ്ങൂർ, ആമിന പുറക്കാട്ടിരി, മുഹമ്മദ് കോയ.