മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ മുൻകാല കോൺഗ്രസ് നേതാവ് ഇടക്കോട് വെങ്കിട സുബ്ബൻ (90) നിര്യാതനായി. തിരുനെല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കണ്ണൂർ ഡി.സി.സി മെംബർ, നോർത്ത് വയനാട് കോഓപറേറ്റിവ് റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, തിരുനെല്ലി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയലക്ഷ്മി. മക്കൾ: സുശീല, പത്മജ, സരോജിനി, പ്രകാശ്, പരേതനായ പ്രദീപ്. മരുമക്കൾ: അജയകുമാർ, ഷൈഖ.