കാക്കൂർ: കുട്ടമ്പൂർ തല്പാടി കുളങ്ങര താമസിക്കും പരപ്പൻപൊയിൽ കതിരോട് ഓടർപൊയിൽ ശ്രീമതിയമ്മ (78) നിര്യാതയായി.
ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മകൾ: പി.കെ. രമണി(കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, നാഷനൽ ജനതാദൾ ജില്ല കമ്മിറ്റിയംഗം, എ.ഡി.എസ് ആറാം വാർഡ് പ്രസിഡന്റ്).
മരുമകൻ: കെ.കെ. വിശ്വംഭരൻ (കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, നാഷനൽ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം). സഹോദരൻ: പരേതനായ രാമനുണ്ണി നായർ.