പയ്യാനക്കൽ: കോയസ്സൻ വീട്ടിൽ മുഹമ്മദ് ബഷീർ (എക്സ് ജിദ്ദ-60) പയ്യാനക്കൽ-കപ്പക്കൽ റോഡിൽ സോപ്പ് കമ്പനിക്ക് സമീപമുള്ള മറിയംസിൽ നിര്യാതനായി. പരേതരായ സീതിമരക്കാരകം എസ്.എം. അവറാൻകോയയുടെയും കോയസ്സൻ വീട് കച്ചിബിയുടെയും മകനാണ്. ഭാര്യ: പക്കർക്കോയ പഴയതോപ്പിൽ സീനത്ത് (ടീച്ചർ മിശ്കാത്തുൽ ഹുദാ മദ്റസ). മക്കൾ: മുഹമ്മദ് ശഫാഫ് (ദുബൈ), കബ്ശ ബഷീർ (ദുബൈ), ശാരിഖ ബഷീർ. മരുമക്കൾ: കുഞ്ഞിത്താൻ മാളിയേക്കൽ ആഷിഖ് റഹ്മാൻ, അർശദ് ബിൻ ആരിഫ് (ബത്തേരി), തൃക്കോവിൽ പള്ളിവീട് മറിയം നാസർ. സഹോദരങ്ങൾ: കെ.വി. റഹ്മത്തുള്ളാഹ്, ഫാത്തിമ നജീബ്. മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9:30ന് കണ്ണംപറമ്പ് പള്ളിയിൽ.