തിരുവനന്തപുരം: പട്ടം കാവല്ലൂർകോണം പി.കെ.ആർ.എ -21, വി.എസ് സദനത്തിൽ കെ. ശാന്തമ്മ (79) നിര്യാതയായി. ഭർത്താവ്: എൻ. വേലുക്കുട്ടി ആചാരി. മക്കൾ: സുധാകുമാരി, സുധാകരൻ (ആഡ്ടെക് സിസ്റ്റംസ് ലിമിറ്റഡ്). മരുമക്കൾ: പരേതനായ രഘുരാജൻ, മാലിനി (ലിബറേഷൻ ദേശസേവിനി ഗ്രന്ഥശാല പട്ടം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.