തിരുവനന്തപുരം: ശാസ്തമംഗലം വെള്ളയമ്പലം ഇലങ്കം ഗാർഡൻസ് ‘അമൂല്യ’ത്തിൽ എൻ.ആർ. ഹരികുമാർ (62) നിര്യാതനായി. ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം സന്നദ്ധ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ബാലസംഘം മുൻ ജില്ല സെക്രട്ടറിയും സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് മുൻ ചുമതലക്കാരനുമായിരുന്നു. ഭാര്യ: കെ. ദേവി (കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്ര സ്ട്രക്ചർ ഫിനാൻസ് കോർപറേഷൻ മുൻ എം.ഡി). മകൾ: അമൂല്യ. മരുമകൻ: ഗൗതം. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ശാന്തി കവാടത്തിൽ.