പൈങ്ങോട്ടായി: പൈങ്ങോട്ടായിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് എ.കെ. കേളപ്പൻ (അരീക്കുളങ്ങര -83) നിര്യാതനായി. കുടികിടപ്പ്, മിച്ചഭൂമി സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച കേളപ്പൻ പ്രമാദമായ കോട്ടപ്പള്ളി കേസിൽ പ്രതിയായിരുന്നു. ഭാര്യ: ജാനു. മക്കൾ: രാധ, ഉഷ, നിഷ, ഷീജ, രജീഷ് (ബഹ്റൈൻ), ഷിജിന. മരുമക്കൾ: രാഘവൻ (വില്യാപ്പള്ളി), രാജൻ (തറോപ്പൊയിൽ), ബാലകൃഷ്ണൻ (പള്ളിയത്ത്), രാജേഷ് (ആവള), നീതു (വയനാട്), ശ്രീജിത്ത് (പള്ളിയത്ത്). സഹോദരൻ: പരേതനായ എ.കെ. കുഞ്ഞിരാമൻ.