പാലക്കാട്: കോൺഗ്രസ് നേതാവും സഹകാരിയുമായ കല്ലേപ്പുള്ളി വേനോലി റോഡ് കുറുപ്പത്ത് വീട്ടിൽ ആർ. വിഷ്ണുദാസ് (66) നിര്യാതനായി. പരേതരായ രാമസ്വാമിയുടെയും യശോദയുടെയും മകനാണ്.
കല്ലേപ്പുള്ളി ഈന്ദിര ഗാന്ധി മൾട്ടി പർപ്പസ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ്. 15 വർഷം മരുതറോഡ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
മരുതറോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല വൈസ് പ്രസിഡന്റ്, കല്ലേപ്പുള്ളി-മണലി പാടശേഖര സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കല്ലേപ്പുള്ളി എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡന്റും പോഴംകുളങ്ങര ദേശക്കമ്മിറ്റി മുൻ രക്ഷാധികാരിയുമാണ്.
ഭാര്യ: ഗീത. മക്കൾ: രാഹുൽ വിഷ്ണു, രഹന. മരുമക്കൾ: ശരണ്യ, വിജയ്. സഹോദരങ്ങൾ: വാരിജാക്ഷൻ, വസന്ത, വിജയം, വനജ, വനിത, വാണിശ്രീ, പരേതനായ വിശ്വനാഥൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.