വടകര: പതിയാരക്കര തക്കാളി മുക്കിൽ കേളോത്ത് ശാരദ (85) നിര്യാതയായി. മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: നാരായണൻ നായർ (റിട്ട. നെടുങ്ങാടി ബാങ്ക് ജീവനക്കാരൻ). മക്കൾ: സുരേഷ് കുമാർ (റിട്ട. അസി. മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്), സുനീത, സജീഷ് കുമാർ (കച്ചവടം), സന്തോഷ് കുമാർ (എൻജിനീയർ). മരുമക്കൾ: പത്മജ (റിട്ട. അധ്യാപിക, എടച്ചേരി ഇ.എൻ യു.പി സ്കൂൾ), രാജൻ (എംപയർ ട്രേഡേഴ്സ് വടകര), പ്രിയ (ശോഭ ഇൻസ്റ്റിറ്റ്യൂട്ട്-വടകര), രശ്മി (അധ്യാപിക, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ).