ബാലുശ്ശേരി: പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) നിര്യാതനായി. റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി ജീവനക്കാരനാണ്. ഭാര്യ: പരേതയായ സുശീലാമ്മ. മക്കൾ: സുജനൻ, ജയപ്രസാദ് (സബ് ട്രഷറി തിരുവമ്പാടി), ഷീന (സെക്രട്ടറി. വനിത സഹകരണ സംഘം, മുത്താമ്പി). മരുമക്കൾ: ജയപ്രകാശ് (എക്സ് സർവിസ്, എസ്.ബി.ഐ കൊയിലാണ്ടി ), സുജയ, രപില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.