പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ മുതിര്‍ന്ന കേരള കോണ്‍ഗ്രസ്-എം നേതാവ് പുലിക്കോട്ടുകണ്ടി ബാലകൃഷ്ണൻ നമ്പ്യാര്‍ (85) നിര്യാതനായി. കൂത്താളി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കമ്മിറ്റി അംഗമാണ്. മുന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം, കേരള കോണ്‍ഗ്രസ്-എം പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ലീല അമ്മ. മക്കള്‍: പി.കെ. ഉണ്ണികൃഷ്ണന് (വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൂത്താളി), ഉഷാ കുമാരി (കന്നാട്ടി), ഷാജി (ലോലാക് ഫാന്‍സി കല്ലോട്). മരുമക്കള്‍: സിന്ധു (പാലേരി), രാജീവന് കൂവ്വപ്പള്ളി (കന്നാട്ടി, കെ.സി കളര്‍ സൊലൂഷന് വടക്കുമ്പാട്).
സഹോദരങ്ങള്‍: അമ്മാളു അമ്മ (കുട്ടോത്ത്), ജാനകി അമ്മ (എരവട്ടൂര്‍), കല്യാണി അമ്മ (കിഴക്കന്‍ പേരാമ്പ്ര), സരോജിനി അമ്മ (ആവള), പരേതയായ ചെറിയ അമ്മ.