നന്തി ബസാർ: മുടാടി ഗ്രാമപഞ്ചായത്ത് മുൻ മെംബർ തടത്തിൽ മുഹമ്മദ് (63) നിര്യാതനായി. സി.പി.എം ലോക്കൽ കമ്മിറ്റി മെംബർ, ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹഫ്സത്ത്. മക്കൾ: അഫ്സൽ, ഹാമിദ, പരേതനായ ഹാമിദ്. മരുമക്കൾ: ഇർഫാൻ, റിഷാന. സഹോദരങ്ങൾ: പാത്തുമ്മ, ബഷീർ.