മുക്കം: നെല്ലിക്കാപൊയിൽ മയങ്ങാട്ടുകണ്ടി കേശവൻ (68) നിര്യാതനായി. സി.പി.എം നെല്ലിക്കാപൊയിൽ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ: തങ്കമണി. മക്കൾ: വിനോദ് (സി.പി.എം നെല്ലിക്കാപൊയിൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ബിന്ദു, ബിനി (തിരുവനന്തപുരം മെഡിക്കൽ കോളജ്). മരുമക്കൾ: സമീഷ് (മാതൃഭൂമി), പരേതനായ സോമൻ (പാലക്കാട്). സഹോദരങ്ങൾ: വത്സല, പരേതനായ കുഞ്ഞൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.