പനമരം: കീഞ്ഞുകടവിലെ ജയദേവൻ ശൈലജ ദമ്പതികളുടെ മകൾ ആർദ്ര (17) നിര്യാതയായി. ജന്മനാ ഓട്ടിസം ബാധിച്ച് കിടപ്പിലായിരുന്നു ആർദ്ര. 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ ഭവനം പദ്ധതിക്ക് അർഹയായിരുന്നു. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. സഹോദരൻ: അഭിജിത്ത്.