അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി കുനിയിൽ അബു ഹാജി (96) നിര്യാതനായി. കൊങ്ങന്നൂർ മലയിൽ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റാണ്. ഭാര്യ: ആയിഷു താഴത്തടത്തിൽ. മക്കൾ: ഇമ്പിച്ചിപ്പാത്തു, ബഷീർ, ഖദീജ, സാറ, അഫ്സത്ത്. മരുമക്കൾ: അബൂബക്കർ ചേളന്നൂർ, യൂസുഫ് ഹാജി പുറക്കാട്ടിരി, ബഷീർ വി.കെ. റോഡ്, സഫിയ കാപ്പാട്, പരേതനായ മൊയ്തീൻകോയ ഹാജി കാട്ടിലപീടിക. സഹോദരങ്ങൾ: ആലിക്കുട്ടി, മമ്മദ് ഹാജി, ആമദ്, അബ്ദുല്ല, ഫാത്തിമ, കൈച്ച. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മലയിൽ പള്ളിയിൽ.