കോഴിക്കോട്: സിവിൽ സ്റ്റേഷനടുത്ത് റഹ്മത്ത് മൻസിലിൽ ടി.പി. അബ്ദുറഹിമാൻ ഹാജി (81) നിര്യാതനായി. മുസ്ലിം ലീഗ് കരിക്കാംകുളം ശാഖ പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ജവാന്റകത്ത് സുഹറ. മക്കൾ: ടി.പി.എം. സലീം, ടി.പി.എം. സമീർ (ഡയറക്ടേഴ്സ് -ബ്രില്ല്യൻസ് അക്കാദമി, എരഞ്ഞിപ്പാലം), റഹ്മത്ത് (സീനിയർ അക്കൗണ്ടന്റ് കെ.ഒ.സി കുവൈത്ത്), ജുവൈരിയ (അധ്യാപിക, ഇന്ത്യൻ സ്കൂൾ അജ്മാൻ), ഫൗസിയ (എൻജിനീയർ, നാഷനൽ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് മസ്കത്ത്).
മരുമക്കൾ: റിയാസ് കണ്ണച്ചൻകണ്ടി (അൽസയാനി, കുവൈത്ത്), എം.സി. ഷഹീൻ (ഡോക്യുമെന്റ് കൺട്രോളർ എഫ്.ഇ.ഡബ്ല്യു.എ, അജ്മാൻ), മിഥിലാജ് (ഐ.ടി മാനേജർ നാഷനൽ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, മസ്കത്ത്), സഫ സലീം, മുബ്തഷിറ സമീർ. സഹോദരങ്ങൾ: മുഹമ്മദ് സാലിഹ്, പരേതയായ ആയിശ, ഇമ്പിച്ചി ഫാത്തിമബി, സൈന, ഹഫ്സ, റംല.