വാടാനപ്പള്ളി: വാടാനപ്പള്ളി ഫേൻസി റോഡിൽ കുളങ്ങര ഔസേപ്പിന്റെ മകൻ വിൻസൻ (65) കുഴഞ്ഞുവീണ് മരിച്ചു. വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ അദ്ദേഹത്തെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ടെസി (അധ്യാപിക, തൃത്തല്ലൂർ കമല നെഹ്റു സ്കൂൾ). മക്കൾ: ടിനു (ദുബൈ), ജോസഫ് (അമേരിക്ക).
മരുമക്കൾ: ക്രിസ്റ്റോ (ദുബൈ), അനില. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വാടാനപ്പള്ളി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.