ആലത്തൂർ: പഴമ്പാലക്കോട് കുറുപ്പത്ത് വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ കെ. ജയറാം (77) നിര്യാതനായി.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല കമീഷണർ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ്, പഴമ്പാലക്കോട് അന്തിമഹാളൻ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ, പി.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറി, കെ.പി.എസ്.ടി.എ മുൻ ജില്ല വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജപ്പാനിൽ നടന്ന അന്തർ ദേശീയ ജംബൂരിയിൽ പങ്കെടുത്തിട്ടുണ്ട്.
ഭാര്യ: ശാന്ത ജയറാം (ഡി.സി.സി സെക്രട്ടറി, തരൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്). മക്കൾ: അഡ്വ. സുചിത്ര (യു.കെ), സുരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.