പുന്നോൽ: റഹ്മ ജുമാ മസ്ജിദിന് സമീപം അശ്ഫത്ത് വീട്ടിൽ കെ.പി. അശ്റഫ് (68) നിര്യാതനായി. പരേതരായ അബ്ദുല്ല, ആയിഷ എന്നിവരുടെ മകനാണ്. പുന്നോൽ തണൽ ഫൗണ്ടേഷൻ ഗ്രൂപ് അംഗവും പുന്നോൽ ബൈത്തുസ്സകാത് ഉപദേശകസമിതി അംഗവുമാണ്. ഒമാനിലെ റുവിയിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു. നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് മെംബർ, തറവാട് മസ്കത്ത് കമ്മിറ്റി പ്രസിഡന്റ്, മുഴപ്പിലങ്ങാടുള്ള തറവാട് ഹാപ്പിഹോം, ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ, ഡയാലിസ് സെന്റർ തുടങ്ങിയവയുടെ രക്ഷാധികാരി, തറവാട് ഫിസിയോ ന്യൂറേ റിഹാബ് സെന്റർ തലശ്ശേരിയിലെ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മക്കള്‍: ഫഹ്മിയ, ഫാദില്‍, ഫിദ, ഫാദിയ. മരുമക്കള്‍: സാജിദ് ബാബു, ഷഫ്ന, ഫര്ഹാന്, ഫഹീം. സഹോദരങ്ങള്‍: ബശ്രിയ, റഹിയുന്നിസ, റോസിയ, ഷമീന, പരേതനായ ഷമീര്‍.