മഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പയ്യനാട് മുക്കം ചുണ്ടിയൻമൂച്ചി പരേതനായ അബ്ദുല്ലയുടെ മകൻ ഷമീമുൽ ഹസനാണ് (25) മരിച്ചത്. ഞായറാഴ്ച രാത്രി 8.30ന് പയ്യനാട് മുക്കം-പുല്ലഞ്ചേരി റോഡിലായിരുന്നു അപകടം.
പുല്ലഞ്ചേരി ഭാഗത്തേക്കു പോവുകയായിരുന്ന ഷമീം ഓടിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചുവീണ ഷമീമിനെ ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പയ്യനാട് വലിയ ജുമാ മസ്ജിദിൽ ഖബറടക്കി. മാതാവ്: ഖദീജ. സഹോദരങ്ങൾ: നൗഷാദ്, ഷിബിലി, ജിംഷാദ്, ബുഷ്റ, ജമീല, ഷബ്ന, പരേതനായ നിസാർ.