കോഴിക്കോട്: കളൻതോട് പരതപ്പൊയിൽ മൈത്രി ഭവനിൽ താമസിക്കുന്ന ഇ.കെ. അബ്ദുൽ സലീം (54) നിര്യാതനായി. കോഴിക്കോട് സിവിൽ സ്റ്റേഷൻ റീസർവേ സൂപ്രണ്ട് ഓഫിസിൽ ഹെഡ് സർവേയറായി ജോലി ചെയ്തു വരുകയായിരുന്നു. ജോയന്റ് കൗൺസിൽ സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: നിസ. മക്കൾ: തസ്നി സലിം, തസ്ലീമ സലിം, മുഹമ്മദ് സഹാരി. പരേതനായ കെ. ഇബ്രാഹിം കുട്ടിയുടെയും സുഹറാബിയുടെയും മകനാണ്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കുറ്റിയിൽ മുക്കാണ് കുടുംബ വീട്