പാലേരി: ജമാഅത്തെ ഇസ് ലാമി അംഗവും ദീർഘകാലം പാറക്കടവ് അൽമദ്റസത്തുൽ ഇസ് ലാമിയയിൽ അധ്യാപകനുമായിരുന്ന കിഴക്കയിൽമീത്തൽ എ.പി. കുഞ്ഞബ്ദുല്ല (77) നിര്യാതനായി. ഭാര്യ: ആസ്യ മൊയോറത്ത്. മക്കൾ: സാദിഖ് (ഖത്തർ), നായിഫ് (യു.എ.ഇ), സാബിറ, സഹ്ല. മരുമക്കൾ: മുനീർ തളീക്കര, അജ്മൽ ശാന്തിഗനർ (ഇരുവരും ഖത്തർ), സബീല (കുറ്റ്യാടി), നുസ്റ (പൈങ്ങോട്ടായി). സഹോദരങ്ങൾ: മൂസ പാലേരി (പാറക്കടവ് ജുമാസമ്ജിദ് മുൻ ഖാദി), എ.പി. ബഷീർ (ഖത്തർ), ആസ്യ(കൂനിയോട്), റാബിയ (ആലുവ), പരേതരായ എം. അമ്മദ് മാസ്റ്റർ, എ.പി. മൊയ്തു, പുത്തൻപുരയിൽ ബിയ്യാത്തു, കിഴക്കെവീട്ടിൽ മറിയം, നെല്ലിയോട്ട് ഫാത്തിമ.