ബാലുശ്ശേരി: അറപ്പിടികയിലെ മുൻ മരക്കച്ചവടക്കാരനും അറപ്പീടിക സോമിൽസ് ഉടമയുമായിരുന്ന പരേതനായ ആലങ്കോട്ട് ടി. അഹമ്മദ് കോയ ഹാജിയുടെ ഭാര്യ കാളന്നൂക്കണ്ടി മറിയം (82) നിര്യാതയായി. മക്കൾ: ഫൗസിയ, ടി. അബ്ദുൽ ജബ്ബാർ (റിട്ട. അധ്യാപകൻ, ശിവപുരം ന്യൂ എൽ.പി സ്കൂൾ, മന്തിയാട്ട് നന്മണ്ട14), അബ്ദുൽ അസീസ് (ഐഡിയൽ വുഡ് ഇന്റസ്ട്രീസ്, അറപ്പീടിക), അബ്ദുൾ നാസർ, ബുഷറ, പരേതരായ ടി. ഇസ്മായിൽ, മുസ്തഫ. മരുമക്കൾ: റസിയ (അത്തോളി), ബുഷറ (അരിക്കുളം), ഫൗസിയ (എരമംഗലം), നെയീമ (തിരുവള്ളൂർ), ഫാറൂഖ് (പുറക്കാട്ടേരി). ഷാഹിദ (വേളൂർ), പരേതനായ കുളപ്പുറത്ത് അബൂബക്കർ (നന്മണ്ട).