കടലുണ്ടി: പരേതനായ തയ്യിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (88) നിര്യാതയായി. കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയുടെ സഹോദര പത്നിയാണ്. മക്കൾ: നിസാർ മുഹമ്മദ്, സുലൈഖ, സാബിറ. മരുമക്കൾ: ഡോ. ഹുസൻകുട്ടി, ഷംസുദ്ദീൻ (ഇരുവരും അരിമ്പ്ര, മലപ്പുറം), ബുഷറ (മഞ്ചേരി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 11:45ന് കടലുണ്ടി സലഫി ജുമാമസ്ജിദിൽ.