തലശ്ശേരി: എരഞ്ഞോളി കുടക്കളം മാധവി നിവാസിൽ കെ.പി. ബാലൻ (87) നിര്യാതനായി. എരഞ്ഞോളി വാടിയിൽ പീടികയിലെ പഴയകാല കച്ചവടക്കാരനാണ്. പരേതരായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: പദ്മജ. മക്കൾ: ഷീമ, ഷാജി (ഗൾഫ്). മരുമക്കൾ: സതീശൻ (റിട്ട. എസ്.ഐ പൊലീസ്), ഹരിത. സഹോദരങ്ങൾ: രോഹിണി, സുശീല, പദ്മിനി, രമണി, പരേതരായ യശോദ, വാസു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.