കടലുണ്ടി: തെക്കുമ്പാട് സലഫി മസ്ജിദ് മഹല്ല് പ്രസിഡന്റും മത, സാമൂഹിക- സംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന റിട്ട. സെയിൽസ് ടാക്സ് ഓഫിസർ എൻ.വി. അബ്ദുറഹ്മാൻ ഹാജി (88) നിര്യാതനായി. ഭാര്യമാർ: പരേതരായ മലയിൽ മരക്കാട്ടിൽ ആയിഷ, ആയിഷ (വാണിയമ്പലം). മക്കൾ: മുഹമ്മദലി (ബാവ), അൻവർ (സൗദി), ഫാത്തിമ, അനീസ, ആരിഫ, അമീന. മരുമക്കൾ: അബ്ദുസ്സമദ്, മൂസക്കോയ (ഇരുവരും പുളിക്കൽ), അബ്ദുൽ ഗഫൂർ (തിരുത്തിയാട്), റാബിയ (കോട്ടക്കൽ), സെമീയത്ത് (പൊക്കുന്ന്), പരേതനായ നാസർ (നല്ലളം). സഹോദരങ്ങൾ: പരേതനായ ബീരാൻകോയ ഹാജി, ഹുസൈൻ ഹാജി, ഇസ്മയിൽ, സൈനബ, ഖദീശക്കുട്ടി, ആയിഷബീവി, നഫീസ, സുബൈദ.