പുന്നയൂര്‍ക്കുളം: മാവിന്‍ചുവട് പരേതനായ പൂക്കയില്‍ മൊയ്തുണ്ണി ഹാജിയുടെ മകന് വി.കെ. ചേക്കുഹാജി (78) നിര്യാതനായി.
കേരള കണ്‍സ്യൂമര്‍ എജുക്കേഷന്‍ സൊസൈറ്റി ജില്ല പ്രസിഡന്റ്, കോതോട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, അഞ്ചാം വാര്‍ഡ് കേര സംരക്ഷണ സമിതി പ്രസിഡന്റ്, വാക്കൂട്ട് സലഫി പള്ളി കമ്മിറ്റി പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഹഫ്സ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് സഗീര്‍ (പ്രോജക്ട് മാനേജര്‍, ദുബൈ ഡ്രൈഡോക്ക്), ഡോ. മുഹമ്മദ് ഫാറൂഖ് (മദീന), റമീന ടീച്ചര്‍ (ദുബൈ). മരുമക്കള്‍: അഡ്വ. അബ്ദുല്‍ റഫീഖ് (ദുബൈ), സോണിയ സഗീര്‍, സുല്‍ത്താന ഫാറൂക്ക്. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന് കോതോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.