തൃശൂർ: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ വിനീത കുട്ടഞ്ചേരി (44) മരിച്ചനിലയിൽ. തിങ്കളാഴ്ച രാത്രി 7.30ഓടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവാണ്. വിവിധ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അവണൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ ആദ്യമായി ജനകീയ ഹോട്ടല്‍ നടത്തി ശ്രദ്ധനേടി. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. തുടര്‍ന്ന് വിദേശത്തേക്ക് ജോലിക്കായി പോയെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് തിരികെവന്നു. ജൂലൈ 13നായിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം പ്രകാശനംചെയ്തത്. ‘നിനക്കായ്’ എന്ന ഗാനത്തിന് സംവിധായക എന്ന നിലയിലും പ്രശസ്തി നേടി. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ എസ്.സി പ്രമോട്ടറായിരുന്നു. ഭര്‍ത്താവ്: അവണൂര്‍ മണിത്തറ കാങ്കില്‍ വീട്ടില്‍ രാജു. മക്കള്‍: ശ്രീരാജി, ശ്രീനന്ദ.