ചേളന്നൂർ: എടക്കര ജെ.ജെ. മൻസിലിൽ എം.വി. അബൂബക്കർ (70) നിര്യാതനായി. സി.പി.എം എടക്കര മുൻ ബ്രാഞ്ച് സെക്രട്ടറിയും നവോദയ ജിദ്ദ മുൻ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവും ആയിരുന്നു. എടക്കര കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ പ്രസിഡന്റും ചീക്കിലോട് സർവീസ് സഹകരണ ബാങ്കിന്റെ മുൻ ഡയറക്ടറും ആയിരുന്നു. പിതാവ്: പരേതനായ ഇമ്പിച്ചി ആലി. മാതാവ്: പരേതയായ കുഞ്ഞായിശ. ഭാര്യ: ആയിശ (പൂക്കാട്). മക്കൾ: ജംഷി.(സഫിയ ഹോട്ടൽ ഫ്രാൻസിസ് റോഡ്), ജസീറ.(കോഴിക്കോട് ജില്ലാ കോടതി). മരുമക്കൾ: അസ്ലം, ജംഷിദ്(മെട്രോ ബൂട്സ് ബാലുശ്ശേരി). സഹോദരങ്ങൾ: കദീജ (കായണ്ണ), സുലൈഖ (കണ്ണങ്കര), അഷറഫ്, മൻസൂർ, പരേതയായ സഫിയ.