മഞ്ചേരി: പാപ്പിനിപ്പാറ സ്വദേശി കുന്നത്ത് നടുത്തൊടി വീട്ടിൽ യൂസഫ് മാസ്റ്റർ (80) നിര്യാതനായി.
കരുവാരക്കുണ്ട് യു.പി സ്കൂൾ, രാമൻകുളം യു.പി സ്കൂൾ, വീമ്പൂർ യു.പി സ്കൂൾ, ജി.എം.യു.പി.എസ് മഞ്ചേരി, മഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂൾ, കിടങ്ങഴി യു.പി സ്കൂൾ, കിഴക്കേത്തല എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. കിഴക്കേത്തല എൽ.പി സ്കൂളിൽനിന്നും പ്രധാനാധ്യാപകനായി വിരമിച്ചു.
പിതാവ്: പരേതനായ മൊയ്തീൻ മാസ്റ്റർ. മാതാവ്: പരേതയായ ഉമ്മു ആതിഖ. ഭാര്യ: ആസ്യ. മക്കൾ: നജ്മുന്നീസ, റഷീദ, നിസാർ, ഫർസാന. മരുമക്കൾ: ഖാദർ (ഒഴുകൂർ), ഹംസ (പൂക്കോട്ടൂർ), നാസിഫ് (ഒളമതിൽ), സഫ്ന (പയ്യനാട്).