ബേക്കൽ: മൗവ്വൽ ബേക്കൽ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ അഹ്മദ് (50) നിര്യാതനായി. അർബുദരോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
മീത്തൽ മൗവ്വലിലെ പരേതനായ അബ്ദുല്ല-ഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മജീദ്, മുനീർ, റുഖിയ, കുഞ്ഞിബി.
ഭാര്യ: താഹിറ. മക്കൾ: തൻഫീർ, ദിൻസാന, ആയിഷ, ഫാത്വിമ (എല്ലാവരും വിദ്യാർഥികൾ).