തച്ചമ്പാറ: മച്ചാംതോട് ചെന്തുണ്ട് പി.വി. മുഹമ്മദ് (65) നിര്യാതനായി. മുസ്ലിം ലീഗ് കോങ്ങാട് നിയോജക മണ്ഡലം വർക്കിങ് കമ്മിറ്റി അംഗമാണ്.
തച്ചമ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ട്രഷറർ, മത്സ്യത്തൊഴിലാളി യൂനിയൻ എസ്.ടി.യു ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എടായ്ക്കൽ മഹല്ല് ജോയന്റ് സെക്രട്ടറിയാണ്.
ഭാര്യ: ബീന. മക്കൾ: ഇർഷാദ് മാച്ചാംതോട് (കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), നൗഷാദ് എന്ന നൗഷി (എസ്.ടി.യു പൊന്നങ്കോട്), പി.വി. ഇസ്മായിൽ (എസ്.കെ.എസ്.എസ്.എഫ് നിയോജക മണ്ഡലം ട്രഷറർ). മരുമക്കൾ: ഫാത്തിമ, ഹസനത്ത്, സാനിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് എടായ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.