പെരിന്തൽമണ്ണ: ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് ഒടമല വട്ടപ്പറമ്പിൽ മുഹമ്മദലി-ഹാജറ ദമ്പതികളുടെ മകൻ വി.പി. മുഹമ്മദ് ആഷിഖ് (23) ആണ് മരിച്ചത്.
പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ബുധനാഴ്ച ഉച്ചക്കുശേഷം 3.45ഓടെയാണ് അപകടം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇൻഡസ്ട്രിയൽ ജോലി ചെയ്യുന്നയാളാണ്. ബൈക്കിൽ പെരിന്തൽമണ്ണയിലേക്ക് വരുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്ഥിരം അപകട മേഖലയായ ഇവിടെ രണ്ടുദിവസം മുമ്പ് ഓട്ടോ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
സഹോദരങ്ങൾ: അർഷിദ, ഹാഷിം.