ഫറോക്ക്: പരേതനായ മഞ്ചേരി ഹസൻകുട്ടി കുരിക്കളുടെ മകൾ എം.പി. ആയിഷ കുരിക്കൾ എന്ന ഉമ്മുട്ടി (84) ഫാറൂഖ് കോളജ് മേലെവാരത്തെ വസതിയിൽ നിര്യാതയായി. മാതാവ്: പരേതയായ ഫാത്തിമ. ഭർത്താവ്: പരേതനായ വേങ്ങാട്ട് അബൂബക്കർ ഹാജി (നെച്ചുത്ത്). മക്കൾ: നിസാർ അഹമ്മദ്, മുഹമ്മദ് റഫീഖ് (ബാബു), മുസ്തരി, ബഹ്ജ, പരേതയായ ഷംസിയ, ഖദീജ നസറി.
മരുമക്കൾ: യു.പി. അബ്ദുറഹിമാൻ (നന്മണ്ട), തട്ടാരി മൊയ്തീൻ കോയ (എരഞ്ഞിക്കൽ), സി. ഉസ്മാൻ (പരപ്പനങ്ങാടി), എ.കെ. ഷറഫുദ്ദീൻ (കടലുണ്ടി), ഖൈറുന്നിസ (താനൂർ), ഖദീജ (വേങ്ങര). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.