പരിയാരം: ആദ്യകാല കുടിയേറ്റക്കാരിയും മുമ്പ് പൊട്ടംപ്ലാവ് ഇടവകാംഗവുമായിരുന്ന മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ് (83) പരിയാരം മദർ തെരേസ ഇടവകയിലെ സ്വഭവനത്തിൽ നിര്യാതയായി. മടപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് മേച്ചിറാകത്ത് (പാപ്പച്ചൻ). മക്കൾ: ബേബി (പരിയാരം), എൽസി (രത്നഗിരി), ബാബു (പരിയാരം), സണ്ണി, ബിജു (ഇരുവരും പയ്യന്നൂർ), ബിന്ദു (അയർലൻഡ്), ജയ്സ് (പരിയാരം), ഫാ. രാജേഷ് (അയർലൻഡ്, തലശേരി അതിരൂപത).
മരുമക്കൾ: ജോളി പേഴുംകാട്ടിൽ, ആന്റണി പൂവേലിൽ, ഷാന്റി കാഞ്ഞിരത്തിങ്കൽ, ഷീജ ഞള്ളിമാക്കൽ, റ്റീമ മഞ്ഞപ്പള്ളിക്കുന്നേൽ, ജോൺസൺ തയ്യിൽ, ഷെർലി മെൻഡോൺസ. സഹോദരങ്ങൾ: മറിയം, തോമസ്, ജോസ്, അച്ചാമ്മ. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തിൽ ആരംഭിച്ച് പരിയാരം മദർ തെരേസ പള്ളിയിൽ സമാപന ശുശ്രൂഷകളും തുടർന്ന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.