പാടൂർ: പാടൂർ കമ്യൂണിറ്റി ഹാളിനു സമീപം കേലാണ്ടത്ത് അബ്ദുറഹ്മാന്റെ ഭാര്യയും ജമാഅത്തെ ഇസ്ലാമി ജില്ല സമിതി മുൻ അംഗവുമായ ഹഫ്സത്ത് (63) നിര്യാതയായി.
സാമൂഹിക സേവനം, ജീവകാരുണ്യം, മതരംഗം എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. ദീർഘകാലം ജമാഅത്തെ ഇസ്ലാമി പാടൂർ പ്രാദേശിക വനിത ഘടകത്തിന്റെ നാസിമത്തായിരുന്നു. മുൻ ഏരിയ സമിതി അംഗവുമായിരുന്നു.
മക്കൾ: മിഖ്ദാദ്, യാസർ, ഡോ. സബീഹ. മരുമക്കൾ: ശബീർ, ഡോ. നസ്വീഹ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് പാടൂർ മഹല്ല് ഖബർസ്ഥാനിൽ.