ഗുരുവായൂര്‍: കാരക്കാട് രായംമരക്കാര്‍ വീട്ടില്‍ ആര്.എം. മുഹമ്മദ് (80) നിര്യാതനായി. ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ ആണ്. സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, മുംബൈ അന്ധേരി ഈസ്റ്റ്-വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സുലൈഖ. മക്കള്‍: റംലത്ത്, നാഹിത, നജീബ്, സിറാജുദ്ദീന്, സുജാവുദ്ദീന്‍. മരുമക്കള്‍: യൂസുഫ്, ശംസുദ്ദീന്‍, റംഷീദ, ആഷ.